Saturday, July 31, 2010

പാച്ചുവിന്‍റെ ലോകം, രണ്ടാം വയസ്സില്‍ ...

ഗോരാചരം. എന്റെ ഓര്‍മ്മകള്‍ ഈ മൂന്നു നില മാളിക വീടിനെ ചൂഴ്ന്നു നില്‍ക്കുന്നു. ഓര്‍മ്മകള്‍ മകരത്തിലെ മഞ്ഞു പോലെ ആണ്. സുതാര്യമായ നേര്‍ത്ത മൂടുപടമെന്ന പോലെ അവ്യക്തങ്ങളായ ദൃശ്യങ്ങള്‍ അവ എന്റെ മുന്നില്‍ അണി നിരത്തുന്നു.
ഗോരാചരം മലബാറില്‍ സര്‍വസാധാരണ ആയി കണ്ടു വരാറുള്ള പോലത്തെ ഒരു പുരാതനമായ വീടാണ്. ഒരുപാട് ഏക്കറുകള്‍ പരന്നു കിടക്കുന്ന പുരയിടത്തിനു ഒത്ത നടുവിലായി തലപൊക്കി നില്‍ക്കുന്ന ഒരു കൂറ്റന്‍ മൂന്നു നില മാളിക വീട്. മലബാറിലെ പ്രസിദ്ധമായ ഒരു നായര്‍ തറവാട്ടിലെ സന്തതിപരന്പരയില്‍ നിങ്ങള്‍ എന്നെ സങ്കല്പ്പിക്കുന്നതിനു മുന്‍പ് ഒന്ന് പറഞ്ഞുകൊള്ളട്ടെ. ഇതൊരു വാടക വീടാണ്. ഞങ്ങള്‍ ശ്രീ പദ്മനഭാന്റെയും പോന്നുതംപുരന്റെയും പ്രജകളില്‍ പെടുന്നു. തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്കുള്ള പലായനം അവസാനിക്കുന്ന കാലഘട്ടത്തില്‍ കുടിയേറിപ്പാര്‍ത്ത ഒരു നാലംഗ കുടുംബത്തിലെ ഇളയ സന്തതിയാണ് ഞാന്‍. പേര് പാച്ചു. പ്രായം രണ്ടു വയസ്സ്.
വീടിനെ പ്പറ്റി പറയട്ടെ. രണ്ടാം വയസ്സില്‍ എന്റെ പ്രപഞ്ചത്തിന്റെ പടിഞ്ഞാറെ അതിരില്‍ റെയില്‍ പാളം ആണ്. എങ്കിലും അതിനപ്പുറവും ഒരു ലോകം ഉണ്ടെന്നു ഞാനറിയുന്നു . കാരണം ഇന്ദിര ടീച്ചറുടെ ചേച്ചി രോഹിണി ടീച്ചര്‍ വെയിലാറുന്ന നേരങ്ങളില്‍ ആ ലോകങ്ങള്‍ താണ്ടി വരാറുണ്ടായിരുന്നു. ഈ പ്രായം വരെ കൂകിതിമിര്‍ത്തും കടപട ശബ്ദം ഉണ്ടാക്കിയും, എന്നാല്‍ അലസനായി കടന്നു പോകാറുള്ള തീവണ്ടിയെ ഞാന്‍ കണ്ടിട്ടില്ല. വൈകുന്നേരങ്ങളില്‍ ഓറഞ്ച് നിറമുള്ള സൂര്യനെ കൊമ്പില്‍ കോര്‍ത്ത്‌ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന തേക്കിന്‍കാട് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍ യെ എന്നില്‍ നിന്നും മറച്ചു പിടിച്ചു. പാഞ്ഞു പോകുന്ന തീവണ്ടി കാലങ്ങളെയും ദിക്കുകളെയും പുറകോട്ടു ഓടിക്കുന്നു. നമുക്കിവിടെ ഇറങ്ങാം. നട്ടുച്ചക്കും ഇരുള്‍ മൂടി കിടക്കുന്ന മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍. നിഴലലന്നു നമുക്ക് നടക്കാം.
റെയില്‍വേ പാളത്തിനു ഇപ്പുറം വയലാണ്. വയലിനിപ്പുറം മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇലേക്ക് നീളുന്ന സുമാര്‍ എട്ടടി വീതിയുള്ള ചരല്‍ പാത. വേനല്‍ അവസാനിക്കാരായില്ലേ. വയലിലേക്കു ഊര്‍ന്നിറങ്ങുന്ന ചരിവുകളില്‍ ആടുകളെ മേക്കാന്‍ വിട്ടിട്ടു പേന്‍ നോക്കുകയും സൊറ പറഞ്ഞിരിക്കുകയും ചെയ്യുന്നതു പാറുക്കുട്ടിയും തോഴിമാരുമാണ്. കഴുത്തില്‍ മണി കിലുക്കി കലമ്പി നടക്കുന്നതില്‍ ഒരു ആട്ടിന്‍കുട്ടിയെ സ്വന്തമാക്കാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചു പോന്നു. പാടത്തേക്കു ഊര്‍ന്നിറങ്ങുന്നചരിവുകളില്‍ ആട്ടിന്‍കുട്ടികള്‍ മുഷ്ക് കാണിച്ചു തുള്ളിച്ചാടി. തള്ളയാട്‌ ആടിതൂങ്ങി ഒരു പുല്‍നാമ്പോ കുറുംതോട്ടി വേരൊ കടിച്ചെടുത്തു. മുഷിഞ്ഞ വെളുത്ത മുണ്ടും ജാക്കറ്റും ധരിച്ചു പാറുക്കുട്ടി ദിവാസ്വപ്നത്തില്‍ മുഴുകി. നമക്ക് നടക്കാം.
ചരല്‍ പാതക്കിപ്പുറം വീണ്ടും വയലാണ്. റെയില്‍ പാളം, വയല്‍, ചരല്‍ പാത, വയല്‍ , എല്ലാം സമാന്തരങ്ങളായി കിടക്കുന്നു. പാറുക്കുട്ടിയും ആടുകളുമോഴികെ. അവരുടെ സ്ഥാനം അനുദിനം മാറികൊണ്ടിരുന്നു. നമുക്ക് ചരല്‍ പാതയില്‍ നിന്ന് വരന്പതേക്ക് ഇറങ്ങാം. ആശ്വാസം തോന്നുന്നു. ചരല്‍ പാതയിലെ കൂര്‍ത്ത കരിങ്കല്ലുക്കള്‍ എന്റെ കാലുകളെ വേദനിപ്പിച്ചു. പാട വരമ്പത്ത് ഞാന്‍ പാറുക്കുട്ടിയുടെ മണി കെട്ടിയ ആട്ടിന്‍കുട്ടിയെ പോലെ തുള്ളി ചാടാറുണ്ട്. വേനല്‍ അവസാനിക്കാറായി. വേനല്‍ മഴയ്ക്ക് ശേഷം ഉഴുതിട്ട വയലില്‍ നിന്ന് ചെളി കോരി പൊത്തി വെച്ചിട്ടുണ്ട് വയലില്‍. കാല്‍ വഴുക്കാതെ സൂക്ഷിച്ചു നടക്കണം, അമ്മ പറയാറുണ്ട്. താളും തകരയും ചെളിയില്‍ പുതഞ്ഞു കിടക്കുന്നു.
"ഹോയ് ഹോയ്"
പാടം ഉഴുതിട്ടിരിക്കുന്നു. പാതി ജീവന്‍ അവശേഷിക്കുന്ന മത്സ്യ കുഞ്ഞുങ്ങള്‍ ചരിഞ്ഞു പൊങ്ങുന്നു. വെളുത്ത കാളക്കുട്ടന്മാര്‍ തലയാട്ടുന്നു. മരം കൊണ്ടുണ്ടാക്കിയ കലപ്പ തോലതെടുത്തു നില്‍ക്കുന്നത് പരമുണ്ണി ആണ്. മെലിഞ്ഞ ദേഹം. ചെളിയില്‍ പുതഞ്ഞ ഒറ്റതോര്‍ത്തു ഉടുത്തിരിക്കുന്നു. പാള തൊപ്പി. എനിക്ക് ബാലരാമനെ ഓര്മ വന്നു. അതെ..പുരാണത്തിലെ ആള്‍ തന്നെ. ബലരാമന് പാള തൊപ്പി ഉണ്ടായിരുന്നോ..അയാളും ചെളിയില്‍ പുതഞ്ഞാണോ പണി എടുത്തിരുന്നത്. ടെലിവിഷന്‍ ഇല്‍ വരുമ്പോള്‍ മാത്രമാണോ അയാള്‍ കിരീടോം വെക്കുന്നത്. അതോ പാടത്തു പണി എടുക്കുംബോളും അയാള്‍ കിരീടോം വെക്കാരുന്ടോ. എനിക്ക് സംസയങ്ങള്‍ പലതായിരുന്നു.
നമുക്ക് പറമ്പിലേക്ക് കടക്കാം. ഉഴുതിട്ട കണ്ടത്തില്‍ തുടിച്ചു കുളിക്കുന്ന വെയില്‍ പറമ്പിലേക്ക് നീന്തി കയറാറില്ല. പറമ്പില്‍ ഇരുട്ടാണ്‌. വടക്കേ അതിരില്‍ ചെറിയ ഗേറ്റ്. ഇട തൂര്‍ന്നു നില്‍ക്കുന്ന ചെമ്പരത്തി വള്ളി ചെടികള്‍ നടപ്പാതയുടെ ഇരുവശവും യഥേഷ്ടം വളര്‍ന്നു നില്‍ക്കുന്നു. അതു കഴിഞ്ഞാല്‍ വീടായി. വീടിന്റെ ഉമ്മറം ആയി.
ഉമ്മറത്ത്‌ ഒരു കളിപ്പാട്ടഓ മേനപണിഞ്ഞുകൊണ്ട് ഇരിക്കുന്നത് ഞാനല്ല. അപ്പുവേട്ടനാണ്. എന്റെ ജ്യേഷ്ടന്‍. എന്നേക്കാള്‍ രണ്ടര ഓണം കൂടുതല്‍ ഉണ്ടാവാന്‍. ഈ ഉമ്മറ കൊലയില്‍ ഞാന്‍ഒറ്റയ്ക്ക് വരാറില്ല. ഉമ്മരതോട് ചേര്‍ന്ന് നില്‍ക്കുന്ന ഉയരമുള്ള വേലിക്കപ്പുറം കാടാണ്‌. എനിക്ക് എത്തി നോക്കാന്‍ കഴിയുന്നതിലും ഒരുപാട് ഉയരത്തിലാണ് എങ്കിലും അവിടെ യഥേഷ്ടം നു ഇന്നാ ദിവസം ദിവസം എല്ലാ രാത്രികളിലും സ്വപ്നം കണ്ടു പോന്നു. രാത്രി കാലങ്ങളില്‍ ആ കാടുകളില്‍ നിന്നും കുറുക്കന്‍ മാര്‍ ഓരിയിട്ടു ഇറങ്ങി വന്നു. നീല ചായത്തില്‍ വീണ കുറുക്കന്റെ കഥ കേട്ടതില്‍ പിന്നെ ഞാന്‍ സ്വപ്നത്തില്‍ കണ്ട എല്ലാ കുറുക്കന്മാരും നീല നിറത്തില്‍ ഉള്ളവ്വയായിരുന്നു.
ഉമ്മറത്ത്‌ കൂടി നടന്നു വീടിന്റെ തെക്ക് വശതെതിയാല്‍ താഴെ വിശാലമായ മുറ്റം ആണ്. മുറ്റത്തിന് അപ്പുറം ഒഴിഞ്ഞു കിടക്കുന്ന തൊഴുത്ത്. തൊഴുത്തിനോട് ചേര്‍ന്ന് വേലിക്കപ്പുറം ഇടവഴി ആണ്. മഴക്കാലങ്ങളില്‍ ആ ഇടവഴി റോഡ്‌ ഇല്‍ നിന്നും വെള്ളമൊഴുകി വരുന്ന തോടായി രൂപാന്തരപ്പെട്ടു. ഇടവഴിയിലേക്ക് കടക്കാന്‍ മുലന്കൊമ്പുകള്‍ കൊണ്ട് തീര്‍ത്ത കടമ്പ ഉണ്ട്. അതില്‍ പൊതി പിടിച്ചു മറുവശം ചാടാന്‍ കഴിയുന്ന അപ്പുവേട്ടനോട് ഞാന്‍ എന്നും അസൂയപ്പെട്ടു പോന്നു. എന്നെ ഇപ്പോഴും അമ്മ എടുത്തു കടത്തിയാലല്ലാതെ പുറം ലോകതെത്താന്‍ എനിക്ക് കഴിയില്ല.
ഈ ഇടവഴിയിലൂടെ ആണ് ഞങ്ങള്‍ റോഡ്‌ ഇലേക്കും ബാലവാടി യിലേക്കും എല്ലാം നടന്നു പോയിരുന്നത്. തലശ്ശേരിയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ രാത്രി ചിരട്ടക്കുളില്‍ കത്തിച്ചു വെച്ച മെഴുകു തിരിയുമായി നടന്നു വരുന്നതും ഇതിലെയാണ്. ഇന്നാളൊരു ദിവസം അച്ഛന്‍ ഇടവഴിയിലൂടെ നടന്നു വന്നപ്പോള്‍ ഒരു രാജവെമ്പാലയെ കണ്ടത്രെ.
"മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു. അതാ നിക്കുന്നു ഒരാള്‍ പൊക്കത്തില്‍ ഒരു രാജവെമ്പാല" അച്ഛന്‍ വിവരിച്ചു.
ഭയന്ന് വിറച്ച ഞാന്‍ കണ്ണുകള്‍ പൊതി. അതാ നിക്കുന്നു എന്റെ മുന്നില്‍ ഒരു രാജവെമ്പാല. എന്നെ കടിച്ചു തൂക്കി എടുത്തുകൊണ്ടു പോകാന്‍. ഞാന്‍ കണ്ട രാജവേമ്ബലക്ക് തീ പാറുന്ന കണ്ണുകളും നാല് കാലുകളും ഉണ്ടായിരുന്നു.
കിഴക്കേ അതിരിന് സമാന്തരമായി ഒഴുകിയിരുന്ന ഇടവഴി (തോട് ) ഇന്ദിര ടീച്ചര്‍ ഉടെ പാടതെക്കാന് ഒഴുകിയിരുന്നത്‌. പടിഞ്ഞാറേ കോലായിലേക്ക് തിരിച്ചു വരാം. അപ്പുവേട്ടന്‍ അവടെ നിന്നെനീട്ടു പോയിരിക്കുന്നു. ഉമ്മറത്ത്‌ നിന്ന് അകത്തെ ഇടനാഴി ഒരു ഒന്നൊന്നര അടി പൊക്കത്തില്‍ സ്ഥിതി ചെയ്യുന്നു. ഞാനിപ്പോഴും ഏന്തി വലിഞാനു അകത്തു കയറാര്. ആ പ്രക്രിയയില്‍ പലപ്പോഴും എന്റെ കൈമുട്ടില്‍ തറഞ്ഞു കയറുന്ന ചെരുതരികള്‍ എന്നെ വേദനിപ്പിക്കാറുണ്ട്. ഉറുമ്പ് കടിക്കുന്ന പോലത്തെ വേദന. ഉറുമ്പ് കടിക്കുംബോഴെല്ലാം എന്റെ വെളുത്ത കൈകാലുകള്‍ സമൃദ്ധമായി ചുമന്നു തുടുത് വരാറുണ്ട്. ഇടനാഴിയിലേക്ക്‌ തുറക്കുന്ന വാതിലുകളുമായി നാല് ഉറക്ക അറകള്‍ നിരനിരയായി നില്‍ക്കുന്നു. അവയ്ക്കപ്പുറം ഇടനാഴിയില്‍ നിന്ന് താഴേക്കു ഇറങ്ങിയാല്‍ അടുക്കളയായി. എന്റെ വിഹാര കേന്ദ്രം. ചുറ്റും കണ്ണോടിച്ചാല്‍ എന്റെ പ്രിയപ്പെട്ട സാധനങ്ങള്‍ ചിന്നി ചിതറി കിടക്കുന്നത് കാണാം.
ഇടനാഴിക് നേരെ എതിര്‍ വശത്തായി ഭിത്തി യോട് ചേര്‍ന്നിരിക്കുന്ന ഉരല്‍. ഉലക്ക എവടെ പോയി.അത് ഞാന്‍ പലവട്ടം എന്റെ കാലില്‍ ഉരുട്ടി ഇട്ടിട്ടുണ്ട്. അമ്മ ഉരലിന്റെയും മദ്ദളത്തിന്റെയും കഥ പറഞ്ഞു തന്നു. ഉരല്‍ ചെന്ന് മദ്ദളത്തോട് സങ്കടം പറഞ്ഞു.
"എന്നെ എന്നും ഇവര്‍ എന്റെ തലയില്‍ ഉലക്ക കൊണ്ട് ഇടിക്കുന്നു"
മദ്ദളം ചിരിച്ചു. ചിരിക്കുന്ന ഒരു മദ്ദളം കൊണ്ട് വന്നു എന്റെ ഉരല്‍ ഇനോട് ചേര്‍ത്ത് വെക്കാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചു പോന്നു. അവടെ നിന്ന് തിരിഞ്ഞു നോക്കിയാല്‍ ഇടനാഴിയോടു ചേര്‍ന്ന്ഭിത്തിയില്‍ ഒരു അലമാര കാണാം. അലമാരയുടെ താഴത്തെ തട്ടില്‍ ഒരു നീല പ്ലാസ്റ്റിക്‌ പാത്രം. അതില്‍ എന്നും വിരിഞ്ഞു ബുള്‍സൈ ആകാന്‍ കാത്തിരിക്കുന്ന നാലോ അഞ്ചോ കോഴി മുട്ടകള്‍ കാണാം. മുറ്റമടിക്കാന്‍ വരുന്ന അമ്മിണി ഒരു ദിവസം അമ്മയോട് പറഞ്ഞു. അവരുടെ മകള്‍ ഗര്‍ഭിണി ആണത്രേ. അമ്മ പറഞ്ഞു തന്നു, കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതു അമ്മയുടെ വയറ്റില്‍ ആണത്രേ. ഒരു കുഞ്ഞു മുട്ടയായി അവനങ്ങനെ വയറ്റില്‍ കിടക്കും. ആയ നിമിഷം മുതല്‍ ഗര്‍ഭപാത്രം എന്ന് കേള്‍ക്കുമ്പോഴെല്ലാം കോഴി മുട്ടകള്‍ അടുക്കി വെച്ചിരിക്കുന്ന ആ മുഷിഞ്ഞ നീല പാത്രത്തെ എനിക്കോര്‍മ വന്നു. അതിനുള്ളില്‍ കയറി ചുരുണ്ട് കൂടി കിടക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. ഇനിയും തുറക്കാത്ത കുറെ കാളകണ്ണുകളെ ഗര്ഭാതിലോളിപ്പിച്ചു ആ നീലപാത്രമ യുഗങ്ങളായി അവടെ ഇരിക്കുന്നു.
വലതു വശത്തെ വിരകടുപ്പും, ഗ്യാസടുപ്പും പത്രങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന തട്ടുകളും അമ്മിക്കലും കഴിഞ്ഞാല്‍ കിണറു മുറി ആയി. ഇത് തന്നെ ആണ് എന്റെയും അപ്പുവേട്ടന്റെയും കുളിമുറി. ഇവിടെ വെച്ചാണ് അപ്പുവേട്ടന്‍ സോപ് വിഴുങ്ങിയത്. അപ്പുവേട്ടന്‍ എന്നായൊക്കെ തേച്ചു മേയ്വഴക്കത്തോടെ നിക്കുന്നു. എന്നാ തേപ്പിച്ചു ചൂട് വെള്ളവും തയാറാക്കി അമ്മ ചെമ്പരത്തി താളി എടുക്കാന്‍ അപ്പുറത്തേക്ക് നീങ്ങി. രംഗം വീക്ഷിച്ചു അരഞ്ഞാണം മാത്രമുടുത്ത് ഞാന്‍ അരികില്‍ നിന്ന്. അരഞാനതിന്റെ കൂര്‍ത്ത ഞാത്ത് ഞാന്‍ തിരുപ്പിടിച്ചുകൊണ്ടിര്രുന്നു. കിണറിന്റെ കൈവരിയില്‍ ഇരിക്കുന്നു ഒരു പുതു പുത്തന്‍ പിയേഴ്സ് സോപ്. അപ്പുവേട്ടന്‍ കുറച്ചു നേരമായി അതിനെ തന്നെ ഉറ്റു നോക്കുന്നു. അടുത്ത നിമിഷം ഒരു സര്‍ക്കസുകാരന്റെ മേയ്വഴക്കത്തോടെ അപ്പുവേട്ടന്‍ എടുത്തു ചാടി. ഞാന്‍ കണ്ണ് ചിമ്മി തുറന്നപ്പോഴേക്കും പിയേഴ്സ് സോപ്പ് അപ്പുവേട്ടന്റെ വയ്ക്കകതായി കഴിഞ്ഞിരുന്നു. ഉദയസൂര്യന്റെ നേരെ എടുത്തു ചാടിയ ഹനുമാന്റെ കഥ അമ്മ അപ്പോഴാണ്‌ പറഞ്ഞു തന്നത്. ആ നിമിഷം എനിക്ക് ആ കഥ ഓര്മ വന്നു. അപ്പുവേട്ടന്‍ ഹനുമാന്‍ ആണെങ്ങില്‍ ഞാനാരാണ്. ഹനുമാന് അനുജന്‍ ഉണ്ടായിരുന്നോ. ഇതിഹാസങ്ങളെ പൂരിപ്പിക്കനാകാതെ ഞാന്‍ കലമ്പി.
ഇടവപ്പാതി കനത്തു. തെക്കേ മുട്ടത്തു പുല്ലു വളര്‍ന്നു മുട്ടോളം എത്തി. തോടായി മാറിയ ഇടവഴിയില്‍ നിന്ന് വെള്ളം കുളം കുത്തി മുറ്റത്തേക്ക് ഒഴുകി. ഒരായിരം മീനുകള്‍ തോട്ടിലൂടെ നീന്തി പാടതെക്കൊഴുകി പോകുന്നത് ഞാന്‍ നോക്കി നിന്ന്. കടമ്പ ചാരി നിന്ന് ഞാന്‍ അവയെ എണ്ണി. ഒന്ന്, രണ്ടു , മൂന്നു, നാല്, ആറു, ഒന്‍പതു, ...
മുറ്റത്തെ ചെളി ഞാന്‍ ചവിട്ടി മെതിച്ചു. മഴ തിമിര്‍ത്തു പെയ്ത ഒരു ദിവസം ഉച്ച തിരിഞ്ഞാണ് വെല്യമ്മ വന്നത്. വീട്ടിലേക്കു ഒരു പുതിയ അംഗവും വെല്യംമയോടൊപ്പം എത്തി. ഇസബെല്ല. ഞങ്ങളെ നോക്കാന്‍ അമ്മയുടെ ആവശ്യപ്രകാരം വെല്യമ്മ ഊട്ടി ഇല നിന്ന് കൊണ്ട് വന്നതാണ് ഇസ ചേച്ചിയെ. അന്നും മുതല്‍ എന്നെയും അപ്പുവേട്ടനെയും മേയ്ക്കുന്നതിന്റെ ഒരു വെല്യ പങ്കു ഇസ ചേച്ചി ഏറ്റെടുത്തു. മഴ തിമിര്‍ത്തു പെയ്യുന്നു. പതിവില്ലാതെ ഇടിയും മിന്നലും. ഞങ്ങള്‍ ഏറ്റവും മുന്‍വശത്തെ ഉറക്കറയില്‍ ഇരുന്നു. ഞാനും അപ്പുവേട്ടനും വല്യമ്മയും പിന്നെ വേറെ ആരൊക്കെയോ. അമ്മ ഇത് വരെ സ്കൂളില്‍ നിന്ന് എത്തിയിട്ടില്ല. ഞാന്‍ അസ്വസ്ഥനാകാന്‍ തുടങ്ങി. പുറത്തു ഇരുട്ട് വീഴുന്നു. വല്യമ്മ ഞങ്ങളോട് എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. ഞാന്‍ ജനവാതിളിലേക്ക് ഉറ്റു നോക്കി കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു. രാവിലെ അമ്മ അഴിചിട്ടിട്ടു പോയ മാക്സി ഇല മുഖമമര്‍ത്തി ഞാന്‍ കിടന്നു.
അടുത്ത നിമിഷം ചാടി എണീറ്റ ഞാന്‍ പ്രസ്താവിച്ചു
"അമ്മയുടെ മണം വരാനുണ്ട്. അമ്മ ഇപ്പൊ വരും " ഞാന്‍ ജനലിനടുതീക് ഓടി. വഴിയില്‍ ഇരുട്ട് വീണിരിക്കുന്നു. അമ്മയുടെ പോടീ പോലുമില്ല. എനിക്ക് കരച്ചില്‍ വന്നു.
ഇസ ചേച്ചി എന്റെ ഹൃദയം കവര്‍ന്നു. എന്നും രാവിലെ എണീറ്റ്‌ ഞാന്‍ അടുക്കളയില്‍ ചെല്ലുമ്പോള്‍ അമ്മയോടൊപ്പം ഇസ ചേച്ചിയും കാണായി. ഇസ ചേച്ചി എന്നോട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു. എന്റെ പ്രഭാത കൃത്യങ്ങള്‍ക്ക് വേണ്ടി അങ്ങ് ദൂരെ മാറി കുട്ടിക്കടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്തിരുന്ന കക്കൂസില്‍ ഒരു ബക്കെറ്റ് നിറയെ വെള്ളം കൊണ്ടേ വെച്ച് തന്നു. കുട്ടി കാടുകള്‍ക്കിടയില്‍ അജ്ഞാത സത്വങ്ങള്‍ എന്നെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരുന്നു. കക്കൂസിലേക്കുള്ള യാത്രയില്‍ അമ്മയോ ഇസ ചേച്ചിയോ എന്നെ അനുഗമിക്കണം എന്ന് ഞാന്‍ വാശി പിടിച്ചു. വെയില്‍ ചായുന്ന വൈകുന്നേരങ്ങളില്‍ ഇസ ചേച്ചി കഥകള്‍ പറഞ്ഞു തന്നു. മുല്ലപ്പോവ് വിറ്റു ജീവിച്ചിരുന്ന രണ്ടാനാത്ത ബാലികമാരുടെ കഥ. എനിക്കവരോട് അനുതാപം തോന്നി. പകല്‍ ഉറക്കങ്ങളില്‍ തമിഴ് ബാലികമാര്‍ വന്നു എന്റെ മുഖത്ത് മുല്ലപ്പൂ വിതറി. ഉറങ്ങുന്നതിനു മുന്‍പ് ഗുഡ് നൈറ്റ്‌ പറയാന്‍ ഇസ ചേച്ചി ആണ് എന്നെ പഠിപ്പിച്ചത്.
മഴക്കാര് മാറി. മാനം തെളിഞ്ഞു. വലിയ പുളി മരത്തിന്റെ ചോട്ടില്‍ തള്ള കോഴിയും കുഞ്ഞുങ്ങളും ചിക്കി പെറുക്കി നടന്നു. അമ്പും വില്ലുമെന്തി ഞാന്‍ അവരെ വേട്ടയാടി. കുഞ്ഞുങ്ങള്‍ തള്ള കോഴിയുടെ ചിറകിനടിയില്‍ ഒളിച്ചു. തള്ള കോഴിയുടെ തീ പാറുന്ന കണ്ണുകളും കൊക്കും കണ്ടു ഞാന്‍ പമ്പ കടന്നു. പറന്നു വന്ന തള്ള കോഴി അപ്പുവേട്ടന്റെ തലയില്‍ അള്ളി പിടിച്ചിരുന്നു കൊത്തി.
ഓണം വന്നത് തെക്കേ മുറ്റത്ത്‌ ആണ്. മുട്ടോളം എത്തിയ പുല്ലുകള്‍ ഉണങ്ങി തുടങ്ങിയിരുന്നു. തുമ്പക്കുടങ്ങള്‍ സമൃദ്ധമായി പൊങ്ങി വന്നു. പുല്ലു ചെത്തി മിനുക്കി ചാണകം മെഴുകിയ നിലത്തു ഓലക്കുടയും ഓണത്തപ്പനും. അരിമാവ് ഓട്ടട, തുമ്പപൂവ്‌. അമ്മ പറഞ്ഞു. മാവേലി വരും. ഇതെല്ലാം എടുത്തു കഴിക്കും. നമ്മളെ അനുഗ്രഹിക്കും. എന്റെ ഭാവന ഉണര്‍ന്നു. ഓട്ടട എടുത്തു കഴിക്കാന്‍ വരുന്ന മാവേലിയെ ഞാന്‍ സങ്കല്‍പ്പിച്ചു. മുത്തുക്കുടയും വീരാളിപ്പട്ടും കിരീടവും ഒന്നുമില്ല. കറുത്ത നിറവും പെരുച്ചാഴിയുടെ വലിപ്പവും രണ്ടു കാലുകളും ഉള്ള ഒരു വിചിത്ര സത്വമാണ് എന്റെ മനസ്സില്‍ തെളിഞ്ഞത്. ഇതൊക്കെ ആണെങ്കിലും അഭൂത പൂര്‍വമായ ഒരു സ്നേഹവും മാവേലിയോട് എന്റെ ഉള്ളില്‍ ഉളവായി. ഞാന്‍ എന്റെ പടക്കോപ്പുകള്‍ സ്വരുക്കൂട്ടി. അമ്പും വില്ലും, എന്റെ ഉടവാള്‍ എടുത്തു തൂണിനു പിന്നില്‍ മറഞ്ഞു നില്‍പ്പായി. ഒപ്പം ഒരു ചാക്ക് നൂലും എടുത്തു വെച്ച്. മാവേലിയെ പടവെട്ടി പിടിച്ചാല്‍ തൂണില്‍ കേട്ടിയിടാമല്ലോ. സ്നേഹിക്കുന്ന എന്തിനെയും പടവെട്ടി പിടിച്ചു സ്വന്തമാകി കെട്ടിയിടാനുള്ള എന്റെ ചോദന അവടെ തുടങ്ങി..


തുടരും...